Spread the love

പുതിയ ത്രില്ലർ സീരിസായ സിറ്റാഡൽ; ഹണി ബണ്ണിയുടെ വിജാ​ഘോഷത്തിലാണ് നടി സമാന്ത റൂത്ത് പ്രഭു. ഇതിനിടെ താരം പങ്കെടുത്ത ഒരു പ്രൊമോഷൻ പരിപാടിയിൽ മുൻ ഭർത്താവായിരുന്നു നാ​ഗചൈതന്യയെ പരിഹസിക്കുന്നൊരു വീ‍ഡിയോ വൈറലായി. ആമസോൺ പ്രൈം വീഡിയോയിലെ ചാറ്റ് ഷോയിൽ സഹതാരമായ വരുൺധവാനുമായി സംസാരിക്കുന്നതതിനിടെയാണ് സമാന്ത മുൻ ഭർത്താവിനെ കുത്തിയത്.

“തികച്ചും ഉപയോഗശൂന്യമായ ഒരു കാര്യത്തിനായി നിങ്ങൾ ചെലവഴിച്ച ഏറ്റവും പരിഹാസ്യമായ തുക ഏതാണ്?” എന്നയാരുന്നു വരുൺ ധവാന്റെ ചോദ്യം. എന്റ എക്സിന് നൽകിയ വിലയേറിയ സമ്മാനങ്ങൾ എന്നായിരുന്നു മറുപടി. എന്താണ്? എത്രയായിരുന്നു എന്ന ചോദ്യത്തിന് കുറച്ചധികം എന്നാണ് താരം മറുപടി നൽകിയത്. നാ​ഗചൈതന്യയുടെ വിവാഹം നടക്കാനിരിക്കെയുള്ള നടിയുടെ മറുപടി വൈറലാായി.

2017-ൽ ​ഗോവയിൽ രണ്ടുദിവസം നീണ്ടുനിന്ന ആഢംബര ചടങ്ങിലാണ് സാമന്തയും നാ​ഗ ചൈതന്യയും വിവാഹിതരായത്. എന്നാൽ 2021-ൽ നാല് വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിഞ്ഞു. നടി സിറ്റാഡൽ: ഹണി ബണ്ണിയുടെ സംവിധായകൻ രാജ് നിദിമോരുവുമായി ഡേറ്റിം​ഗിലാണെന്ന് അഭ്യൂഹമുണ്ട്.

Leave a Reply