മലയാള സിനിമയിലെ യുവതാരങ്ങളില്‍ നിരവധി ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ഉണ്ണി മുകുന്ദന്‍. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദന്‍ തിളങ്ങിയിരുന്നു. ഒരുപക്ഷേ മല്ലു സിംഗ് പോലുളള സിനിമകളാണ് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. തുടര്‍ന്ന് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും തിളങ്ങുകയാണ് ഇപ്പോള്‍ ഉണ്ണി. അതേസമയം റൊമാന്റിക്ക് ഹീറോയായും, മാസ് ഹീറോ റോളുകളിലുമൊക്കെ കിടിലം അഭിനയം കാഴ്ചവെക്കുന്ന ഉണ്ണിയ്ക്ക് ആരാധികമാരും ഏറെയാണ്.
ഉണ്ണിയുടെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. എന്നാല്‍, സിനിമാതിരക്കുകള്‍ക്കിടെയിലും ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് ഉണ്ണി. തന്‌റെ എറ്റവും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമാക്കെ നടന്‍ പങ്കുവെക്കാറുണ്ട്. അതേസമയം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി നടന്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നു.
ഇപ്പോഴിതാ ചോദ്യോത്തര വേളയില്‍ തന്റെ കരിയറിനെ കുറിച്ചും ഫിറ്റ്‌നെസിനെ കുറിച്ചുമെല്ലാം നടന്‍ മനസുതുറന്നിരിക്കുകയാണ്. ഗുജറാത്തില്‍ കുട്ടിക്കാലം ചിലവഴിച്ച താരത്തിന് ആദ്യമായി ആകര്‍ഷണം തോന്നിയത് ഗുജറാത്തി ടീച്ചറോട് ആയിരുന്നുവെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഉണ്ണി പറഞ്ഞു. പിന്നാലെ നടന്റെ ആദ്യ പ്രണയത്തെ കുറിച്ചും കാമുകിയെ കുറിച്ച് ചോദിച്ചും ആരാധകര്‍ രംഗത്ത് എത്തി.
പൊതുവെ ആരാധകര്‍ക്ക് താരങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ചറിയാന്‍ ആകാംക്ഷ ഏറെയാണ്. ഇപ്പോഴിതാ കാമുകിയുടെ പേര് ചോദിച്ചായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ എത്തിയത്. എന്നാല്‍, വഞ്ചകി എന്നാണ് ചിരിച്ചുകൊണ്ട് ഇതിന് ഉണ്ണി മറുപടി നല്‍കിയത്. കൂടാതെ ആദ്യ കാമുകി ഇപ്പോള്‍ വിവാഹിതയാണെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നും ഉണ്ണി കുറിച്ചു. വിവാഹം കഴിക്കാന്‍ ഇപ്പോള്‍ താല്‍പര്യമില്ലെന്നാണ് ഒരു ചോദ്യത്തിന് മറുപടിയായി ഉണ്ണി പറഞ്ഞത്. ഇതിനുളള കാരണവും നടന്‍ വ്യക്തമാക്കി.
ആ കാരണങ്ങള്‍ ഇങ്ങനെയാണ്. ചിലപ്പോള്‍ എല്ലാ സുന്ദരിമാരായ സ്ത്രീകളും വിവാഹിതരാണ്, അല്ലെങ്കില്‍ കമ്മിറ്റഡാണ്. അതുമല്ലെങ്കില്‍ ബ്രേക്ക് അപ്പില്‍ എന്നാണ് നടന്‍ ഈ ചോദ്യത്തിന് മറുപടി നല്‍കിയത്. എന്നാല്‍, ഇഷ്ടമുളള മൂന്ന് നടിമാരെ കുറിച്ചും നടന്‍ വെളിപ്പെടുത്തി. ‘അനു സിത്താര, ശോഭന, കാവ്യ മാധവന്‍’ എന്നിവരാണ് ആ മൂന്ന് നായികമാര്‍. അതേസമയം ഒരാളോട് രഹസ്യമായി ക്രഷുളള കാര്യവും നടന്‍ പറഞ്ഞു. ഉണ്ണി രഹസ്യമായി ഏറെ ഇഷ്ടപ്പെടുന്ന ആ നടി ഭാവനയാണ്..
മമ്മൂട്ടിക്കൊപ്പമുളള മാമാങ്കമാണ് ഉണ്ണി മുകുന്ദന്റതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം. കൈനിറയെ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. അതേസമയം മേപ്പടിയാന്‍ ആണ് ഉണ്ണി മുകുന്ദന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. മാത്രമല്ല അഭിനയത്തിനൊപ്പം നടന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യകതയും ഉണ്ട്. മേപ്പടിയാന് പുറമെ പൃഥ്വിരാജിനൊപ്പമുളള ഭ്രമം എന്ന ചിത്രവും ഉണ്ണി മുകുന്ദന്റെതായി ഒരുങ്ങുന്നു. ബോളിവുഡ് ചിത്രം അന്ധാദുന്‌റെ റീമേക്ക് കൂടിയാണിത്. കൂടാതെ രവി തേജ നായകനാവുന്ന പുതിയ തെലുങ്ക് ചിത്രത്തിലും നടന്‍ എത്തുന്നുണ്ട്.