നടനും രാജൻ പി ദേവിൻ്റെ മകനുമായ ഉണ്ണി രാജൻ പി ദേവ് അറസ്റ്റിൽ. ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഉണ്ണിയുടെ ശാരീകവും മാനസികവും ആയ പീഡനം കാരണമാണ് അനിയത്തി ആത്മഹത്യ ചെയ്തതെന്ന് കാണിച്ച് സഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു.

ഉണ്ണി മർദ്ദിച്ചെന്നും പണം ആവശ്യപ്പെട്ടെന്നും കാണിച്ച് പ്രിയങ്ക നെടുമങ്ങാട് പോലീസിൽ പരാതി നൽകിയിരുന്നു.അതിൻ്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പി ഉമേഷിൻ്റെ നേതൃത്വത്തിൽ ഉണ്ണിയെ ഇപ്പൊൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ മാസം പത്തിന് രാത്രി പ്രിയങ്കയെ വീട്ടിൽ നിന്നും ഇറക്കി വിടുകയും ഒരു രാത്രി മുഴുവൻ പുറത്തു നിർത്തുകയും ചെയ്തിരുന്നു. തുടർന്ന് സഹോദരനൊപ്പം തിരുവനന്തപുരം വെമ്പായത്തെ വീട്ടിലേക്ക് പോവുകയായിരുന്നു. അവിടെവച്ച് പന്ത്രണ്ടാം തീയതി പ്രിയങ്ക ആത്മഹത്യ ചെയ്യുകയായിരുന്നു. അങ്കമാലിയിൽ നിന്നും ആണ് ഉണ്ണിയേ അറസ്റ്റ് ചെയ്തത്.വീട്ടിലെ തെളിവെടുപ്പിനുശേഷം ഉണ്ണിയെ കൂടുതൽ ചോദ്യം ചെയ്യും.