തിരുവനന്തപുരം :നടൻ രാജൻ പി ദേവന്റെ മകനും നടനുമായ ഉണ്ണി പി ദേവന്റെ ഭാര്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കഴിഞ്ഞ ദിവസമാണ് ഉണ്ണി രാജൻ പി ദേവിനെ ഭാര്യ പ്രിയങ്കയെ തിരുവനന്തപുരത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മരിക്കുന്നതിനുമുമ്പ് ഭാര്യ പ്രിയങ്ക ഉണ്ണിക്കെതിരെ വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന് നടപടി അധികൃതർ സ്വീകരിച്ചില്ല എന്ന ആരോപണമുണ്ട്. സംഭവത്തെ തുടർന്ന് പ്രിയങ്കയുടെ സഹോദരൻ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഉണ്ണിയുമായുള്ള പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ ദിവസം പ്രിയങ്ക അങ്കമാലിയിലെ വീട്ടിൽനിന്ന് തിരുവനന്തപുരത്തെ വീട്ടിലെത്തിയിരുന്നു. ഇതേതുടർന്നാണ് ഇന്നലെ വെമ്പയത്തെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സ്ത്രീദനത്തിന്റെ പേരിൽ നിരന്തരം കുറ്റപ്പെടുത്തുകയും, ശാരീരികമായും, മാനസികമായും പീഡിപ്പിക്കാറുൻണ്ടായിരുന്നു എന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.
ഇതിനു തെളിവായി പ്രിയങ്കയുടെ ശരീരത്തിൽ മർദ്ദനമേറ്റ തിൻറെ വീഡിയോയും കുടുംബം സമർപ്പിച്ചിട്ടുണ്ട്.2019 നവംബർലായിരുന്നു ഇരുവരുടെയും വിവാഹം.ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയായിരുന്നു ഉണ്ണിയുടെ ആദ്യചിത്രം. തുടർന്ന് രക്ഷാധികാരി ബൈജു,ആട് 2, ജനമൈത്രി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാൽ ഈ കേസിൽ രാജൻ പി ദേവും കുടുംബവും ഇതുവരെ പ്രതികരിച്ചിട്ടില്ല.