Spread the love

മലയാളികളുടെ ഇഷ്ട സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. സിനിമ പ്രേമികൾ എന്നും എടുത്തുപറയുന്ന ഒരുപിടി ചിത്രങ്ങൾ ലാൽ ജോസിൽ നിന്നും പല കാലഘട്ടങ്ങളിലായി ഉണ്ടാവുകയായിട്ടുണ്ട്. അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങി ഒരു മറവത്തൂർ കനവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറി പിന്നെ നടനും നിർമ്മാതാവും ഹിറ്റ് സംവിധായകനുമൊക്കെയായി മാറുകയായിരുന്നു താരം. ഇപ്പോഴിതാ മൺമറഞ്ഞ നടൻ ഒടുവിൽ ഉണ്ണികൃഷ്ണനുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ചും ‘രണ്ടാം ഭാവം’ എന്ന തന്റെ പരാജയ സിനിമയുടെ സമയത്ത് ഒടുവിൽ പറഞ്ഞ വാക്കുകളെ കുറിച്ചും വാചാലനാവുകയാണ് ലാൽ ജോസ്.

“ഞാൻ അസോസിയേറ്റ് ആയി വർക്ക്‌ ചെയ്യുന്ന കാലം മുതൽക്കേ എനിക്ക് ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടനെ അറിയാം.. രണ്ടാംഭാവത്തിന്റെ കഥ അദ്ദേഹം വായിച്ചിട്ട് ഷൂട്ട്‌ തുടങ്ങുന്നതിനു രണ്ട്ദിവസം മുൻപ് എന്നെ അടുത്ത് വിളിച്ചിട്ട് പറഞ്ഞു, ഈ പടം എന്തായാലും പൊട്ടും. നിന്നെ ആരോ ചതിച്ചതാണ്!നിനക്ക് വെടിയും പുകയും ഉള്ള സിനിമ ഒന്നും പറ്റൂല്ല. നിനക്ക് സത്യന്റെയോ കമലിന്റെയൊ പോലെയുള്ള ഗ്രാമ പടങ്ങൾ ആണ് ചേരുകഎന്നൊക്ക”. ഒടുവിലിന്റെ വാക്കുകൾ കേട്ടതോടെ തനിക്ക് വല്ലാത്ത വിഷമം തോന്നിയെന്നും ഷൂട്ട് തുടങ്ങാൻ വെറും രണ്ടുദിവസം മാത്രം ബാക്കിയുള്ളപ്പോൾ ആയിരുന്നു ഈ സംഭവം എന്നും ലാൽ ജോസ് പറയുന്നു.

ഇങ്ങനെ പറഞ്ഞ അതേ രാത്രി രാത്രി രണ്ട് ബിയർ ഒക്കെ അടിച്ചിട്ട് അദ്ദേഹം തന്നെ വീണ്ടും ഫോണിൽ വിളിച്ചുവെന്നും ലാൽ ജോസ് പറയുന്നു. ‘എടാ ഞാൻ രാവിലെ അങ്ങനെ പറഞ്ഞു പോയി, നീ അത് വിട്.. പക്ഷേ പടം പൊട്ടും. എന്ന് വെച്ച് നീ വിഷമിക്കേണ്ട, അതിന്റെ അടുത്തപടം വമ്പൻ ഹിറ്റ് ആകും നീ ഫീൽഡ് ഔട്ട്‌ ഒന്നും ആവൂല’ ഇങ്ങനെ പറഞ്ഞുവെന്നും ലാൽ ജോസ് പറയുന്നു.

രണ്ടാം ഭാവാം ഇറങ്ങിയപ്പോൾ ഒടുവിൽ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. ചിത്രം തിയേറ്ററിൽ പരാജയപ്പെട്ടു. ഒടുവിൽ ഉണ്ണികൃഷ്ണൻ പച്ചയായ മനുഷ്യനാണെന്നും അദ്ദേഹത്തിന് അടുപ്പമുള്ള ആളുകളോട് കാര്യങ്ങൾ സുഖിപ്പിക്കാതെ പച്ചയായി പറയുന്ന പ്രകൃതമാണ് ഉള്ളതെന്നും ലാൽ ജോസ് പറയുന്നു.

Leave a Reply