Spread the love
ഇന്നുമുതൽ ആറ് തീവണ്ടികളിൽകൂടി അൺ റിസർവ്ഡ് കോച്ചുകൾ

കോഴിക്കോട്: കോഴിക്കോട് വഴി സർവീസ് നടത്തുന്ന ആറ്്‌ തീവണ്ടികളിൽകൂടി വ്യാഴാഴ്ച മുതൽ അൺ റിസർവ്ഡ് കോച്ചുകൾ ഉണ്ടാകും. മംഗളൂരു-നാഗർകോവിൽ (16649) പരശുറാം എക്സ്പ്രസ്, നാഗർകോവിൽ-മംഗളൂരു (16650) പരശുറാം എക്സ്പ്രസ്, കോയമ്പത്തൂർ-മംഗളൂരു ഇന്റർ സിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22609), മംഗളൂരു-കോയമ്പത്തൂർ ഇന്റർ സിറ്റി സൂപ്പർഫാസ്റ്റ് (22610), മംഗളൂരു-നാഗർകോവിൽ ഏറനാട് എക്സ്പ്രസ് (16605), നാഗർകോവിൽ-മംഗളൂരു ഏറനാട് എക്സ്പ്രസ് (16606) എന്നീ തീവണ്ടികളിലാണ്‌ അൺ റിസർവ്ഡ് കോച്ചുകളെത്തുന്നത്. ഒരോ വണ്ടിയിലും ആറ്്‌ അൺ റിസർവ്ഡ് കോച്ചുകൾ വീതമാണ് ഉണ്ടാകുക.

ഇവയ്ക്കുള്ള സെക്കൻഡ്‌ ക്ലാസ് ടിക്കറ്റുകൾ സ്റ്റേഷനുകളിൽനിന്ന് ലഭിക്കും. മറ്റു വണ്ടികൾ ഇപ്പോഴും പൂർണമായും റിസർവഡ് ആയതിനാൽ ഈ ടിക്കറ്റുകൾവെച്ച് മറ്റു വണ്ടികളിൽ യാത്ര അനുവദിക്കുന്നതല്ലെന്ന് റെയിൽവേ അറിയിച്ചു.

കണ്ണൂർ-ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസ് (16308-16307), എറണാകുളം സൗത്ത്-കണ്ണൂർ-എറണാകുളം സൗത്ത് ഇന്റർസിറ്റി (16305-16306), കണ്ണൂർ-കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് (16607-16608), മംഗളൂരു-കോയമ്പത്തൂർ-മംഗളൂരു എക്സ്പ്രസ് (16324-16323), ഷൊർണൂർ-കണ്ണൂർ-ഷൊർണൂർ മെമു (06023-06024), കണ്ണൂർ-മംഗളൂരു-കണ്ണൂർ എക്സ്‌പ്രസ് (06477-06478) എന്നീ വണ്ടികളാണ് നിലവിൽ അൺറിസർവ്ഡ് കോച്ചുകളുള്ള മറ്റ് തീവണ്ടികൾ.

Leave a Reply