കഴിഞ്ഞ വർഷം പ്രാബല്യത്തിൽ വന്ന ലൗ ജിഹാദിനെതിരായ നിയമപ്രകാരമുള്ള ആദ്യത്തെ കേസില്‍ ശിക്ഷ പ്രഖ്യാപിച്ചു. ലൗ ജിഹാദ് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉത്തര്‍പ്രദേശിലെ അംറോഹ സ്വദേശിയും മരപ്പണിക്കാരനുമായ അഫ്‌സലി (26) നാണ് കോടതി അഞ്ചുവര്‍ഷം തടവു ശിക്ഷ വിധിച്ചത്.ഐപിസി 363, 366, 354, 506, സെക്ഷനുകൾ പ്രകാരവും പോക്‌സോ നിയമ പ്രകാരവും ഉത്തർപ്രദേശിലെ ആന്റി ലൗ ജിഹാദ് നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് പോലീസ് അഫ്സലിനെതിരെ കേസെടുത്തിരിക്കുന്നത്. അഫ്‌സൽ തന്റെ പേരും മതവും മറച്ചു വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു പോയതായി പ്രോസിക്യൂഷൻ തെളിയിച്ചെന്ന് അംറോഹ പോക്‌സോ കോടതിയിലെ അഡീഷണൽ ജില്ലാ ജഡ്ജി കപില രാഘവ് നിരീക്ഷിച്ചു. പെൺകുട്ടിയുടെ ആഗ്രഹത്തിനു വിപരീതമായാണ് മതം മാറ്റം നടന്നതെന്നും മതം മാറിയ ശേഷം അവളെ വിവാഹം കഴിക്കാൻ ഡൽഹിയിലേക്ക് കൊണ്ടുപോയതായും കോടതി പറഞ്ഞു.ജോലിക്കായി വീട്ടില്‍ നിന്നു പോയ മകള്‍ തിരിച്ചെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.