ആരാധകരുടെ പ്രിയപ്പെട്ട താരമാണ് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന നയൻതാര. വിഘ്നേഷ് ശിവനുമായി താരം പ്രണയത്തിലാണ്. വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം ഓരോന്നും പറഞ്ഞ് ഒഴിയുകയാണ് രണ്ടുപേരും. കുറച്ചു നാളുകളായി കേൾക്കുന്ന ഒരു കാര്യമാണ് ജാതക പ്രകാരം വിഘ്‌നേശിനെ വിവാഹം ചെയ്യാൻ നയൻതാര ചില ക്ഷേത്ര ദർശനങ്ങൾ നടത്താനുണ്ട് അതുകൊണ്ട് ഇരുവരും അത് നടത്തുകയാണ് എന്നാണ്. ഇരുവരും ക്ഷേത്രങ്ങളായ ക്ഷേത്രങ്ങൾ മുഴുവൻ കയറി ഇറങ്ങുന്ന വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ സ്ഥിരം വന്നുകൊണ്ടിരിന്നപ്പോൾ കേട്ട വാർത്തകൾ ആളുകൾ വിശ്വസിക്കാൻ തുടങ്ങി.
ഇപ്പോഴിതാ നയൻതാര ക്ഷേത്രങ്ങളായ ക്ഷേത്രങ്ങൾ മുഴുവനും ദർശനം നടത്തിയതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിരിയ്ക്കുകയാണ്.
സിനിമയിൽ ദേവിയായിട്ടാണ് നയൻസ് എത്തുന്നത്. സിനിമയ്ക്ക് വേണ്ടി അതിന്റെ ചിത്രീകരണം ആരംഭിച്ച മുതൽ മത്സ്യ-മാംസാദികൾ ഉപേക്ഷിച്ച് നയൻസ് വ്രതം ആരംഭിച്ചിരുന്നുവെന്നും ഉർവശി പറഞ്ഞു.
ചില ചിത്രങ്ങളിൽ ഗ്ലാമർ റോളുകൾ ചെയ്തതിനാൽ ദേവിയായി അഭിനയിക്കുമ്ബോൾ ആളുകൾ തന്നെ വിമർശിക്കുമോയെന്ന ഭയം നയൻതാരയ്ക്കുണ്ടായിരുന്നുവെന്നും ആയതിനാൽ ദേവിയുടെ വേഷം ധരിയ്ക്കുന്നതിന് മുന്നേ തന്നെ മൂക്കുത്തി അമ്മന്റെ ക്ഷേത്രത്തിൽ ഉൾപ്പടെ ഇന്ത്യയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും നയൻതാര ദർശനം നടത്തിയിട്ടുണ്ടെന്നുമാണ് ഉർവശി വെളിപ്പെടുത്തിയിരിക്കുന്നത് കൂടാതെ ഒരു കൂട്ടിന് കൂടെപ്പോയതാണ് വിഘനേഷ് എന്നും ഉർവശി പറഞ്ഞു.