Spread the love

ലോദ് : ഹമാസിനെതിരായി ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെ അനുകൂലിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേൽ പ്രധാനമന്ത്രി ബെബഡൻ നെതന്യാഫുവുമായി ബൈഡൻ ഫോണിൽ സംസാരിച്ചു. സമാധാന ദൂതനായി ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയെ അമേരിക്ക നിയോഗിച്ചു. ഇസ്രയേലിൻ സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും എന്നാൽ സംഘർഷാവസ്ഥ ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബൈഡൻ പറഞ്ഞു.

       ഇസ്രയേലിന്റെ വ്യെമാക്രമണത്തിൽ ഹമാസിന്റെ 16 പ്രധാന നേതാക്കൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ്  കിഴക്കൻ  ഇസ്രയേലിൽ റോക്കറ്റ് ആക്രമണം നടത്തി തിരിച്ചടിച്ചത്. ഗാസയിലെ പ്രാധാന്യരായ ബ്രിഗേഡ് കമാൻഡർ ബാസിം ഇസയും,മിസൈൽ ടെക്നോളജി തലവൻ ജോമഹ് ലയും  കൊല്ലപ്പെട്ടവരിൽ പെടുന്നു. ഹമാസ് സൈനിക വിഭാഗമായ ഖ്യാസം ബ്രിഗേഡ്‌സിനെ ലക്ഷ്യമിട്ടായിരുന്നു ഈസ്രയേലിന്റെ ആക്രമണം. ഹമാസ് ഭരണത്തിന്റെ ആണിക്കലാണ് ഖ്യാസം . ആക്രമണത്തിന് പശ്ചാത്തലത്തിൽ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞിരിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ ഒരു ഇസ്രയേലി സൈനികൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.

     ടെൽ അവീവ്, അഷ്‌കലോൺ, ലോദ് എന്നി നഗരങ്ങൾ ലക്ഷ്യമിട്ടാണ് ഹമാസിന്റെ പ്രത്യാക്രമണം. സംഘർഷം ആളിപടർന്നതോടെ ഇരു രാജ്യങ്ങളുടെയും അതിർത്തി പ്രദേശങ്ങളിൽ ജനങ്ങൾ  ഏറ്റുമുട്ടുകയാണ്. ഇരുപക്ഷങ്ങളും പ്രകോപനം ഒഴിവാക്കണമെന്ന് ചൈന,ഇറ്റലി, ജർമനി എന്നീ രാജ്യങ്ങൾ അഭ്യർത്ഥിച്ചു. സംഘർഷത്തിൽ ഇതുവരെ പാലസ്തീൻ 14 കുട്ടികൾ ഉൾപ്പെടെ 67 പേരും ഇസ്രയേലിൽ 7 പേരുമാണ് കൊല്ലപ്പെട്ടവർ.

Leave a Reply