Spread the love
തായ്‌വാന് ചുറ്റുമുള്ള ചൈനയുടെ സൈനികാഭ്യാസം നിരുത്തരവാദപരമെന്ന് അമേരിക്ക

തായ്‌വാന് ചുറ്റുമുള്ള ചൈനയുടെ സൈനികാഭ്യാസം നിരുത്തരവാദപരമെന്ന് അമേരിക്ക. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) തായ്‌വാൻ ദ്വീപിന് ചുറ്റുമുള്ള വ്യോമാതിർത്തിയിലും തത്സമയ വെടിവയ്പ്പ് ഉൾപ്പെടെയുള്ള സൈനികാഭ്യാസമാണ് ആരംഭിച്ചത്. യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിന് പിന്നാലെയാണ് തായ്‌വാനെ വളഞ്ഞ് ചൈന തങ്ങളുടെ ഏറ്റവും വലിയ സൈനികാഭ്യാസം ആരംഭിച്ചത്. ചൈനയുടെ നടപടിയെ ശക്തമായി അപലപിക്കുന്നതായി യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഫോർ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് കോ-ഓർഡിനേറ്റർ ജോൺ കിർബി പറഞ്ഞു.

Leave a Reply