വാഷിംങ്‌ടൻ :ഇന്ത്യയിലെ കോവിഡ് സാഹചര്യം നേരിടുന്നതിനായി ഇന്ത്യക്ക് 50 കോടി ഡോളർ( 3650 കോടിയോളം രൂപ) വിലവരുന്ന സാമഗ്രികൾ സഹായമായി നൽകിയതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി അറിയിച്ചു.
ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് യുഎസ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനുമുൻപും കോവിഡ് പ്രതിരോധത്തിന് ആവശ്യമായ ഓക്സിജനും മറ്റ് അനുബന്ധ വസ്തുക്കളും ഇന്ത്യക്ക് സംഭാവനയായി യുഎസ് നൽകിയിരുന്നു.
കോവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് സഹായവുമായി നിരവധി രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽ കോവിഡ് കേസുകളുടെ വർധനവും, ഉയർന്ന മരണനിരക്കും, ഓക്സിജൻ ക്ഷാമവും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആണ് യുഎസിലെ ഈ സഹായം. യുഎസ് കമ്പനികൾ, സംഘടനകൾ, സ്വകാര്യ വ്യക്തികൾ എന്നിവർ നൽകിയ സഹായവും ഇതിൽ ഉൾപ്പെടും.