Spread the love
US സ്കൂളിൽ വെടിവെയ്പ്പ്: 18 കുട്ടികൾ ഉൾപ്പടെ 21 പേർ കൊല്ലപ്പെട്ടു

US ഇൽ എലിമെന്ററി സ്‌കൂളിൽ ചൊവ്വാഴ്ചയുണ്ടായ വെടിവയ്പിൽ കൗമാരക്കാരനായ തോക്കുധാരി 18 പിഞ്ചുകുട്ടികളെ കൊലപ്പെടുത്തി. അധ്യാപിക ഉൾപ്പടെ ആകെ 21 പേരാണ് വെടിവയ്പിൽ കൊല്ലപ്പെട്ടത്. ഏഴ് മുതൽ 10 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന സ്കൂളിലാണ് സംഭവം. 18 കാരനായ തോക്കുധാരി തന്റെ മുത്തശ്ശിയെ വെടിവെച്ചിട്ട ശേഷം റോബ് എലിമെന്ററി സ്കൂളിലേക്ക് കടക്കുകയും പിഞ്ചു കുട്ടികൾക്കുനേരെ നിറയൊഴിക്കുകയുമായിരുന്നു. ഏഴ് വയസിനും പത്ത് വയസിനും ഇടയിലുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. പതിനഞ്ച് കുട്ടികള്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്ന് മുതിർന്നവരും ആക്രമണത്തിൽ മരിച്ചു. പ്രദേശവാസിയായ സാൽവഡോർ റാമോസ് എന്നയാളാണെ പ്രതിയെന്നും ഇയാളെ പൊലീസ് വെടിവെച്ചു കൊന്നതായും ഗവർണർ പറഞ്ഞു.

അക്രമങ്ങളിൽ മനംമടുത്തെന്നും ഇത്ര വലിയ കൂട്ടക്കുരുതി നടന്നിട്ടും നടപടി എടുക്കാതിരിക്കാൻ ആകില്ലെന്നും ജോ ബൈഡൻ രാജ്യത്തോട് നടത്തിയ അഭിസംബോധനയിൽ പറഞ്ഞു. ഇനി എന്നാണ് രാജ്യം തോക്ക് മാഫിയക്കെതിരെ നടപടിയെടുക്കുക എന്നും ബൈഡൻ ചോദിച്ചു. തോക്ക് മാഫിയക്കെതിരെ ശക്തമായ നടപടി എടുക്കാനാകാത്തതിൽ കടുത്ത അതൃപ്തിയാണ് ജോ ബൈഡന്‍ പ്രകടിപ്പിച്ചത്.

Leave a Reply