Spread the love

ന്യൂഡൽഹി :ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയും കൂടുതൽ സഹായങ്ങളുംഅനുവദിക്കും എന്ന് ഉറപ്പുനൽകി വൈസ് പ്രസിഡൻറ് കമല.ഹാരിസ്.കോവിഡ് മഹാമാരിയുടെ ആരംഭത്തിൽ യുഎസ് ഇന്ത്യയെസഹായിച്ചിരുന്നു.നിലവിലെ ഇന്ത്യയുടെ കോവിഡ സാഹചര്യത്തിൽ ഇന്ത്യയെ സഹായിക്കാൻ യുഎസ് പ്രതിജ്ഞാബദ്ധരാണ്.

യു എസിനെ സഹായിച്ച ഇന്ത്യയ്ക്ക് സഹായവുമായി യു എസ്


യു എസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇന്ത്യയെ സഹായിക്കുക എന്നത് എന്ന കമല ഹാരിസ് പറഞ്ഞു. ഇരു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദ സൂചകമായാണ് ഇത് എന്നും,ഒരുമിച്ച് നിന്ന് ഈ മഹാമാരിയെ മറികടക്കാം എന്നും അവർ പറഞ്ഞു. കമല ഹാരിസ് അമ്മയുടെ സ്വദേശം ഇന്ത്യയാണ്. അമ്മായി ചെന്നൈയിൽ ജോലിചെയ്യുന്നുണ്ട്. തൻറെ അമ്മ ജനിച്ചതും വളർന്നതും ഇന്ത്യയിലാണ്. തന്റെ ബന്ധുക്കൾ ഇന്ത്യയിലുണ്ട്. ഇന്ത്യയിലെ കോവിഡ് സാഹചര്യം ഹൃദയഭേദകമാണ്.

ആവശ്യമായ സഹായ നടപടികൾ ഇതിനോകം സ്വീകരിച്ചുകഴിഞ്ഞു എന്നും കമല ഹാരിസ് വ്യക്തമാക്കി.ഓക്സിജൻ സിലിണ്ടറുകൾ,ഓക്സിജൻ കോൺസെൻട്രേറ്റ് റുകൾ,എൻ 95 മാസ്ക്കുകൾ എന്നിവയെല്ലാം ഇതിനോടകം എത്തിച്ചു നൽകിയിട്ടുണ്ട്.ഇന്ത്യയുടെ കോവിഡ് വാക്‌സിൻ പേറ്റന്റ് ഒഴിവാക്കൽ വാദത്തെ പിന്തുണയ്ക്കുമെന്നും, സ്ഥിതിഗതികൾ നിയന്ത്രണ വിധേയം ആകുന്നത് വരെ സഹായം നൽകുമെന്നും കമല അറിയിച്ചു.

Leave a Reply