ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടർ വാണിജ്യാടിസ്ഥാനത്തിൽ അനധികൃതമായി ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടർന്ന് ജില്ലയിലെ വിവിധ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ താലൂക്ക് സപ്ലൈ / സിറ്റി റേഷനിംഗ് ഓഫീസർമാരും റേഷനിംഗ് ഇൻസ്‌പെക്ടർമാരും സംയുക്തമായി പരിശോധന നടത്തി.
വിവിധ പ്രദേശങ്ങളിലായി 87 കടകളിൽ നടത്തിയ പരിശോധനയിൽ 28 വ്യാപാര സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി. അനധികൃതമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയ 7 പാചകവാതക സിലിണ്ടറുകൾ പിടിച്ചെടുത്തു.
ക്രമക്കേട് കണ്ടെത്തിയ കടകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വ്യാപാരസ്ഥാപനങ്ങളിലെ പരിശോധനകൾ തുടരുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.