തിരുവനന്തപുരം∙ സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കും പെൻഷൻകാർക്കും ഉത്സവബത്ത പ്രഖ്യാപിച്ച് സർക്കാർ. അംഗങ്ങൾക്ക് 6,000 രൂപയും പെൻഷൻകാർക്ക് 2,000 രൂപയും ഉത്സവബത്ത നൽകും.
ഇതിനായി 24.04 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ക്ഷേമനിധി ബോർഡിൽ 38,000 സജീവ അംഗങ്ങളും 6,223 പെൻഷൻകാരുമാണുള്ളത്.