Spread the love

വനിതാ ശിശു വികസന വകുപ്പിൽ ഒഴിവുകൾ

വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകങ്ങളായ 14 ചൈൽഡ് വെൽഫെയർ കമ്മിറ്റികളിലേക്കും
14 ജുവനൈൽ ജസ്റ്റിസ് ബോർഡുകളിലേക്കും
2022 മാർച്ചിൽ വരുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റികളിൽ ചെയർപേഴ്സന്റെ ഒരു ഒഴിവും മെമ്പർമാരുടെ നാല് ഒഴിവുകളും ജുവനൈൽ ജസ്റ്റിസ് ബോർഡുകളിൽ സോഷ്യൽ വർക്കർ മെമ്പർമാരുടെ രണ്ട് ഒഴിവുകളും ഉണ്ട്. താല്പര്യമുള്ളവർ നിശ്ചിതഫോറത്തിലുള്ള അപേക്ഷകൾ ഡിസംബർ 24ന് വൈകീട്ട് 5 മണിക്ക് മുൻപായി വനിതാ ശിശു വികസന ഡയറക്ടർ, സംയോജിത ശിശു സംരക്ഷണ പദ്ധതി, ജയിൽ കഫെറ്റീരിയക്ക് എതിർവശം, പൂജപ്പുര, തിരുവനന്തപുരം- 695012 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

Leave a Reply