വിഴിഞ്ഞം റീജിയണല്‍ സെന്റര്‍ ഓഫ് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യംഗ് പ്രൊഫഷണല്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുണ്ട്. പ്രായം 01.12.2021ന് 21 നും 40 നുമിടയില്‍. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും മറൈന്‍ ഫിന്‍ഫിഷ് ഹാച്ചറി പ്രവര്‍ത്തനങ്ങളിലും മറ്റും പ്രവൃത്തിപരിചയം അനിവാര്യം. അപേക്ഷകള്‍ ജനുവരി 15 ന് വൈകിട്ട് 5ന് മുമ്പ് cmfrivizhinjamrc@gmail.com ല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് പകര്‍പ്പ് സഹിതം അയയ്ക്കണം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് 20ന് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തും.