ജില്ലയിൽ കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ വാക്സിനേഷൻ ജനുവരി 21 നുള്ളിൽ പൂർത്തീകരിക്കും. ഇതിനായി വിദ്യാലയങ്ങളിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കും. ആവശ്യമുള്ള മുഴുവൻ വിദ്യാലയങ്ങളിലും വാക്സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കണമെന്ന് എ.ഡി.എം യോഗത്തിൽ നിർദ്ദേശിച്ചു. സ്കൂൾ മേലധികാരികൾ തൊട്ടടുത്ത മെഡിക്കൽ ഓഫീസറുമായി ചേർന്ന് ക്യാമ്പുകൾ സജ്ജമാക്കണം. 2005, 2006, 2007 വർഷങ്ങളിൽ ജനിച്ചവർക്കാണ് വാക്സിൻ നൽകുന്നത്. മുഴുവൻ കുട്ടികളും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചുവെന്ന് സ്കൂൾ അധികാരികൾ ഉറപ്പു വരുത്തണമെന്നും എഡിഎം നിർദ്ദേശിച്ചു.