Spread the love
വാക്സിനേഷന് ആരെയും നിർബന്ധിക്കില്ല, സർട്ടിഫിക്കറ്റ് നിർബന്ധമല്ല

വ്യക്തികളുടെ സമ്മതമില്ലാതെ നിർബന്ധിച്ച് വാക്സിൻ നൽകുന്നതിനോ ഏതെങ്കിലും ആവശ്യത്തിനായി വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയോ ചെയ്യുന്ന ഒരു മാർഗനിർദേശവും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. “ഒരു വ്യക്തിയെയും അവരുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി വാക്സിനെടുക്കാൻ നിർബന്ധിക്കാനാവില്ല, ഏതെങ്കിലും ആവശ്യത്തിനായി വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന ഒരു മാർഗനിർദേശവും സർക്കാർ പുറപ്പെടുവിച്ചിട്ടില്ല,” സത്യവാങ്‌മൂലത്തിൽ പറഞ്ഞു. എല്ലാ പൗരന്മാരും വാക്സിനേഷൻ സ്വീകരിക്കണമെന്ന് വിവിധ പത്ര – മാധ്യമ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പരസ്യം ചെയ്യുകയും നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, അതിനുപുറമെ ആരെയും വാക്സിനേഷൻ സ്വീകരിക്കാൻ നിർബന്ധിക്കാനാവില്ല.” കേന്ദ്ര സർക്കാർ വ്യക്തമാക്കി.

Leave a Reply