Spread the love
അതിർത്തികളിൽ വാക്സിനേഷൻ- ആർ.ടി.പി.സി.ആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന ആരംഭിച്ചു

പാലക്കാട്‌: ജില്ലയിലെ വാളയാർ ഉൾപ്പെടെയുള്ള സംസ്ഥാന അതിർത്തികളിൽ തമിഴ്നാട് അധികൃതർ രണ്ടു ഡോസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന ആരംഭിച്ചിട്ടുണ്ടെന്ന് പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചു.
ഇന്ന് രാവിലെ 11 മണിയോടെയാണ് പരിശോധന ആരംഭിച്ചത്.
അതിർത്തി വഴി കടന്നുപോകുന്നവർ മേൽപ്പറഞ്ഞ രേഖകൾ കരുതണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.

ജില്ല ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

Leave a Reply