വാക്സിന് ചലഞ്ചില്‍ സംഭാവന ചെയ്തതിന് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ഫണ്ട് നല്കാന് സ്വന്തം ഇരുചക്ര വാഹനം വില്പനക്ക് വെച്ച് സ്കൂള്‍ അധ്യാപകന്. പുറത്തൂര്‍ തൃത്തല്ലൂര്‍ സ്വദേശിയും തിരൂര്‍ ചെമ്ബ്ര എ.എം.യു.പി സ്കൂള്‍ അധ്യാപകനുമായ പ്രവീണ്‍ കൊള്ളഞ്ചേരിയാണ് തന്റെ ബൈക്ക് വിറ്റുകിട്ടുന്ന പണം മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് തീരുമാനിച്ച് സമൂമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.
തെന്റയും കുടുംബത്തിെന്റയും വാക്സിനായി ചെലവാകുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കിയ പ്രവീണ്‍ കൂടുതല്‍ തുക നല്‍കാനായാണ് ബൈക്ക് വില്ക്കാന് തീരുമാനിച്ചത്.
കെ.എസ്.ടി.എ തിരൂര്‍ സബ് ജില്ല എക്സിക്യൂട്ടിവ് അംഗമായ പ്രവീണും ഭാര്യ പാറമ്മല്‍ എ.എല്‍.പി.ബി സ്കൂള്‍ അധ്യാപികയായ പി. നിമ്മിയും പ്രളയ ദുരിതാശ്വാസ നിധിയിലും സാലറി ചലഞ്ചിലുമടക്കം അധികൃതരുടെ ആഹ്വാനത്തിന് മുമ്ബുതന്നെ സഹകരിച്ചിരുന്നു. സി.പി.എം പുറത്തൂര്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന കെ. ഗോപി മാസ്റ്ററുടെയും വത്സലയുടെയും മകനാണ്. വിദ്യാര്‍ഥികളായ ദേവനന്ദ പ്രവീണ്‍, ദീക്ഷിത് പ്രവീണ്‍ എന്നിവര്‍ മക്കളാണ്.