Spread the love


വാക്സീൻ നിർമ്മാണം ; 3 ഘട്ട പദ്ധതികൾ ആവശ്യമെന്ന് വിദഗ്ത സമിതി റിപ്പോർട്ട്‌.

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സീൻ നിർമ്മാണത്തിന് 3 ഘട്ട പദ്ധതികൾ ആവശ്യമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട്‌.ആദ്യ ഘട്ടത്തിൽ വാക്സിൻ ബോട്ടിൽ നിറച്ചു വിതരണം ചെയ്യുന്ന
ഫിൽ ഫിനിഷ് കേന്ദ്രവും രണ്ടാം ഘട്ടത്തിൽ പുതിയ വാക്സീൻ നിർമാണ യൂണിറ്റുകളും മൂന്നാം ഘട്ടത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുമായി സഹകരിച്ച് ഗവേഷണ വികസന കേന്ദ്രവും നിർമ്മിക്കാൻ സമിതി ശുപാർശ ചെയ്തു.ഇന്ത്യയിലെ 8 വാക്സീൻ നിർമാണ കമ്പനികളുമായി ചർച്ച ചെയ്ത ശേഷമാണ് സമിതിയുടെ നിർദ്ദേശങ്ങൾ.
പദ്ധതിയുമായി ബന്ധപ്പെട്ട് താല്പര്യപത്രം ക്ഷണിച്ചു യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികളെ കണ്ടെത്തണം. തോന്നക്കായിലെ ലൈഫ് സയൻസ് പാർക്കിലെ സൗകര്യങ്ങൾ ഉപയോഗിക്കാൻ കമ്പനികൾക്ക് അനുമതി നൽകണം.വാടക സബ്സിഡി ഉൾപ്പെടെ നൽകേണ്ടിവരുമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.ഡോ. എസ് ചിത്രയെ ഡയറക്ടറായി നേരത്തെ നിയമിച്ചിരുന്നു. ശാസ്ത്ര-സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. പി സുധീർ ചെയർമാനായ സമിതികൾ കോവിഡ് മാനേജ്മെൻറ് സംസ്ഥാനതല വിദഗ്ധ സമിതി അംഗം ഡോ. ബി ഇക്ബാൽ, ഹൈദരാബാദ് ഡോ.റെഡ്ഡീസ് ലബോറട്ടറിയിലെ വാക്സീൻ വിദഗ്ധൻ ഡോ.വിജയകുമാർ,ആരോഗ്യ സെക്രട്ടറി ഡോ.രാജൻ ഖേബ്രഗഡെ,കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ ഡോ. എം.ജി. രാജമാണിക്യം എന്നിവരും സമതിയിൽ അംഗങ്ങളാണ്.

Leave a Reply