മാർച്ച് 16 മുതൽ പന്ത്രണ്ട് വയസ്സിനും പതിനാല് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സീനേഷൻ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മണ്ഡവ്യ അറിയിച്ചു. അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ മുതിർന്ന പൗരൻമാർക്കും കൊവിഡ് ബൂസ്റ്റർ ഡോസും. 2022 മാർച്ച് 16 മുതൽ ആണ് വാക്സീനേഷൻ തുടങ്ങുക. 14 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെവാക്സീനേഷൻ പൂർത്തിയായ സ്ഥിതിക്കാണ് ഈ തീരുമാനം. “കുട്ടികൾ സുരക്ഷിതരാണെങ്കിൽ രാജ്യം സുരക്ഷിതമാണ്! 12 മുതൽ 13 വയസ്സുവരെയുള്ള കുട്ടികൾക്കും 13 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കും മാർച്ച് 16 മുതൽ കോവിഡ് വാക്സിനേഷൻ ആരംഭിക്കുമെന്ന് സന്തോഷപൂർവ്വം അറിയിക്കുന്നു. കൂടാതെ, 60 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ഇപ്പോൾ മുൻകരുതൽ ഡോസുകൾ സ്വീകരിക്കാം.”- ആരോഗ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.