Spread the love

വാക്സിൻ രജിസ്ട്രേഷന് ഇനി 1075 ൽ വിളിക്കാം; ഇന്റർനെറ്റും ഫോണും ഇല്ലാത്തവർക്ക് വാക്സിൻ ലഭ്യമാക്കാൻ ലക്ഷ്യം നില്‍ നിന്ന്​ ഗ്രാമീണ ജനത പുറത്താകുകയാണെന്ന പരാതി മറികടക്കാന്‍ പുതിയ സംവിധാനം.

Vaccine registration can now be called at 1075;

1075 എന്ന ഹെല്‍പ്​ ലൈന്‍ നമ്പറില്‍ വിളിച്ച്‌​ കോവിഡ്​ വാക്​സിന്‍ സ്​ലോട്ട്​ ബുക്ക്​ ചെയ്യാനുള്ള പുതിയ സൗകര്യമാണ്​ ഒരുക്കുന്നതെന്ന്​ നാഷനല്‍ ഹെല്‍ത്​ അതോറിറ്റി തലവന്‍ ആര്‍.എസ്​.ശര്‍മ അറിയിച്ചു.ഇന്‍റര്‍നെറ്റി​ന്റെയും സ്​മാര്‍ട്ട്​ ഫോണി​ന്റെയുമൊന്നും സഹായമില്ലാതെ കോവിഡ്​ വാക്​സിന്​ ബുക്ക്​ ചൊയ്യാനാകില്ല എന്നത്​ ​ഗ്രാമീണ ജനതയോടുള്ള അവഗണനയാണെന്ന ആക്ഷേപം ശക്​തമാകുന്നതിനിടെയാണ്​ പുതിയ ഹെല്‍പ്​ ലൈന്‍ നമ്പര്‍ വരുന്നത്​. കലക്​ടര്‍മാര്‍ മുതല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം ജീവനക്കാര്‍ വരെയുള്ളവര്‍ ഹെല്‍പ്​ ലൈന്‍ നമ്ബര്‍ സംബന്ധിച്ച്‌​ ഗ്രാമീണ ജനതയെ ബോധവത്​കരിക്കുമെന്ന്​ ശര്‍മ പറഞ്ഞു.

ഹെല്‍പ്​ ലൈന്‍ നമ്ബറില്‍ വിളിച്ച്‌​ കോവിഡ്​ വാക്​സിന്​ ബുക്ക്​ ചെയ്യാമെന്നത്​ ഗ്രാമീണ ജനതക്ക്​ ഏറെ ഉപകാരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍റര്‍നെറ്റ്​ സൗകര്യങ്ങളും സ്​മാര്‍ട്ട്​ ഫോണുകളും ഇല്ലാത്ത ഗ്രാമീണ ജനത വാക്​സിനേഷനില്‍ നിന്ന്​ പൂര്‍ണമായും പുറത്താകുകയാണെന്ന ആക്ഷേപം ശക്​തമായിരുന്നു.

കോവിന്‍ വെബ്​സൈറ്റ്​ വഴി മാത്രമേ വാക്​സിന്​ ബുക്ക്​ ചെയ്യാനാകൂ എന്നതിനാല്‍​ സാ​​ങ്കേതിക ജ്ഞാനമില്ലാത്ത വലിയൊരു വിഭാഗം കോവിഡ്​ വാക്​സിനേഷനില്‍ നിന്ന്​ പുറത്തുനില്‍ക്കുന്ന സാഹചര്യമുണ്ടായിരുന്നു.

Leave a Reply