15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷനായുള്ള രജിസ്ട്രേഷൻ നാളെ ആരംഭിക്കും. http://www.cowin.gov.in എന്ന വെബ്സൈറ്റിൽ വിവരങ്ങൾ നൽകി വാക്സിനേഷൻ തിയതി തെരഞ്ഞെടുക്കാം. തിങ്കളാഴ്ചയാണ് വാക്സിനേഷൻ തുടങ്ങുന്നത്.
വാക്സിൻ രജിസ്ട്രേഷൻ സമയത്ത് കുട്ടികളുടെ തിരിച്ചറിയൽ രേഖ അപ്‌ലോഡ് ചെയ്യണം. ആധാർ ഇല്ലാത്തവർക്ക് സ്കൂളിൽ നിന്നുള്ള തിരിച്ചറിയൽ കാർഡ് രേഖയായി ഉപയോഗിക്കാം. കോവിൻ ആപ്പിൽ രക്ഷിതാക്കൾ റജിസ്റ്റർ ചെയ്തിട്ടുള്ള അക്കൗണ്ടിൽ കൂടി റജിസ്റ്റർ ചെയ്യുന്നതിനും സാധിക്കും. വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ട് എത്തി രജിസ്റ്റർ ചെയ്യുന്നതിനും തടസ്സമില്ല. കുട്ടികള്‍ക്ക് ആദ്യമായി കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനാല്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചായിരിക്കും വാക്‌സിന്‍ നല്‍കുകയെന്ന് കേന്ദ്ര സർക്കാരും വ്യക്തമാക്കിയിട്ടണ്ട്.