വാക്‌സിന്‍ രജിസ്‌ട്രേഷന്‍; കോവിന്‍ പോര്‍ട്ടലില്‍ പുതിയ മാറ്റങ്ങൾ
തിരുവനന്തപുരം:വാക്‌സിന്‍ രജിട്രേഷന്‍ സംബന്ധിച്ച പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ 15 ദിവസത്തേക്കുള്ള ഷെഡ്യൂളുകള്‍ കോവിന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം.
നിലവില്‍ തൊട്ടടുത്ത ദിവസത്തെ ഷെഡ്യൂള്‍ മാത്രമാണ് പോര്‍ട്ടലിലുള്ളത്. വാക്‌സിന്‍ സ്‌റ്റോക് കൂടി പരിഗണിച്ചാണ് രണ്ടാഴ്ചത്തേക്കുള്ള ഷെഡ്യൂളുകള്‍ ഉള്‍പ്പെടുത്തുന്നത്.
വാക്‌സിന്‍ സ്‌റ്റോക്കില്ലാതിരിക്കുകയും മറ്റൊരു ദിവസത്തേക്ക് കുത്തിവെപ്പ് മാറ്റിയെന്നുമുള്ള വിവരം എസ്.എം.എസ് വഴിയോ മാധ്യമങ്ങളിലൂടെയോ അറിയിക്കും.