വടകര താലൂക്ക് കത്തി നശിച്ച സംഭവത്തില്‍ ജില്ലാ കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസും ഇലക്ട്രിക്കല്‍ വിഭാഗവും ഉള്‍പ്പെടുന്ന അന്വേഷണ സംഘത്തിനോട് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ആറ് മണിയോടെ ഉണ്ടായ തീപിടിത്തത്തില്‍ താലൂക്ക് ഓഫീസ് പൂര്‍ണമായും കത്തി നശിച്ചു. താലൂക്ക് ഓഫീസിലുണ്ടായിരുന്ന 85 ശതമാനം ഫയലുകളും കത്തി നശിച്ചിട്ടുണ്ടെന്നാണ് ജീവനക്കാരുടെ നിഗമനം. 2019 ന് മുന്‍പുള്ള ഫയലുകളാണ് കത്തി നശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. തീപിടിത്തം ഉണ്ടായിട്ട് മൂന്ന് മണിക്കൂര്‍ പിന്നിട്ടിട്ടും തീ അണയ്ക്കാന്‍ സാധിച്ചിരുന്നില്ല. വടകര, പേരാമ്പ്ര, തലശേരി ഫയര്‍ ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്.