വടക്കഞ്ചേരി വാഹനാപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാലാണ് പുറകില്‍ ചെന്ന് ഇടിച്ചതെന്ന് ജോമോന്‍ പോലീസിനോട് പറഞ്ഞു. ഡ്രൈവിംഗ് സമയത്ത് ഉറങ്ങിപ്പോയിട്ടില്ലെന്നും കെഎസ്ആര്‍ടിസി പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാല്‍ ടൂറിസ്റ്റ് ബസിന്റെ നിയന്ത്രണം നഷ്ടമായെന്നുമാണ് ജോമോന്‍റെ വിശദീകരണം. അഭിഭാഷകനെ കാണാനായി തിരുവനന്തപുരത്തേക്ക് പോകുംവഴിയാണ് ജോമോന്‍ കൊല്ലം ചവറ പോലീസിന്‍റെ പിടിയിലായത്. കാറിൽ ഒപ്പമുണ്ടായിരുന്ന 2 പേരെയും കസ്റ്റഡിയിലെടുത്തു.എറണാകുളം, കോട്ടയം സ്വദേശികളാണ് ഇവര്‍.ടൂറിസ്റ്റു ബസിന്റെ അമിത വേഗമാണ് ദുരന്തമുണ്ടാക്കിയതെന്ന് ഹൈക്കോടതിയിൽ കെഎസ്ആർടിസി അറിയിച്ചിരുന്നു.