ടിവേല്‍ ബാലാജിയുടെ മക്കളുടെ പഠന ചെലവ് ഏറ്റെടുത്തു നടന്‍ ശിവകാര്‍ത്തികേയന്‍. ഇന്നലെയാണ് 45 വയസുകാരനായ ഹാസ്യതാരം ഹൃദയസ്തംഭനത്തെതുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാല്‍ മരണപ്പെട്ടത്.
വടിവേല്‍ ബാലാജിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള സംവിധായകന്‍ തോംസണിനെ വിളിച്ചാണ് മക്കളുടെ പഠന ചിലവ് ഏറ്റെടുക്കുന്ന കാര്യം അറിയിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് മക്കളാണ് ബാലാജിക്ക്. പ്രമുഖ റിയാലിറ്റി ഷോയായ അദ് ഇത് യേദിലൂടെയാണ് ബാലാജി ശ്രദ്ധേയനാകുന്നത്. ഈ ഷോയിലെ അവതാരകനായിരുന്നു ശിവകാര്‍ത്തികേയന്‍. അന്നു മുതല്‍ ഇരുവരും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്.
നേരത്തെ സിനിമാതാരങ്ങളായ വിജയ് സേതുപതി, റോബോ ശങ്കര്‍, ദിവ്യദര്‍ശിനി തുടങ്ങിയവര്‍ വടിവേല്‍ ബാലാജിയുടെ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. കൂടാതെ കുടുംബത്തിന് സാമ്ബത്തിക സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് രണ്ടാഴ്ച മുന്‍പ് ബാലാജിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് തളര്‍ന്ന് കിടപ്പിലായ ബാലാജി 15 ദിവസം ചികിത്സിച്ചു. ആശുപത്രി ചിലവ് താങ്ങാന്‍ സാധിക്കാതെയായതോടെ അദ്ദേഹത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. അവസാനം സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ബാലാജി ശ്രദ്ധേയനാവുന്നത്. നടന്‍ വടിവേലുവിനെ അനുകരിച്ചും കയ്യടി നേടാറുണ്ട്.