Spread the love
വാഹനീയം; പരാതി പരിഹാര അദാലത്ത്

മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട പരാതികളിലും, തീര്‍പ്പാക്കാത്ത അപേക്ഷകളിലും ഗതാഗത വകുപ്പ് മന്ത്രിയുമായി നേരിട്ട് സംവദിച്ച് പരാതി പരിഹാരം നടത്തുന്നതിന് ആഗസ്റ്റ് 11 ന് കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ വാഹനീയം പരാതി പരിഹാര അദാലത്ത് നടക്കും. അദാലത്തില്‍ പരിഗണിക്കേണ്ട അപേക്ഷകള്‍ ആഗസ്റ്റ് 5 വരെ അതാത് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്, സബ്റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍ സ്വീകരിക്കും. വിവിധ സേവനങ്ങള്‍ക്കായി അപേക്ഷ നല്‍കി വാഹന ആര്‍.സി, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ലഭിക്കാത്തവര്‍ അപേക്ഷിച്ച ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: ആര്‍.ടി.ഒ ഓഫീസ് വയനാട്-9946017403, സബ് ആര്‍.ടി ഓഫീസ് സുല്‍ത്താന്‍ ബത്തേരി-9447621898, സബ് ആര്‍ ടി ഓഫീസ് മാന്തവാടി-9495059755.

Leave a Reply