മലപ്പുറം: വളാഞ്ചേരിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സ്ഥലം നടത്തിപ്പുകാരന്‍ അറസ്റ്റില്‍. യുവതിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്റെ നടത്തിപ്പുകാരന്‍ അന്‍വറാണ് അറസ്റ്റിലായത്. അതേസമയം, യുവതിയുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധിക്കും.
മാര്‍ച്ച് പത്തിനാണ് ദന്താശുപത്രിയിലെ ജീവനക്കാരനായ യുവതിയെ കാണാതായത്. ജോലി സ്ഥലത്തേക്കുള്ള വഴിയിലെ സി.സി.ടി.വി ക്യാമറയില്‍ യുവതി നടന്നു പോവുന്ന വ്യക്തമായ ദൃശയങ്ങളുണ്ട്. പിന്നീട് എങ്ങോട്ടു പോയെന്ന സംശയം ദുരൂഹമായി തുടരുകയായിരുന്നു.
അന്‍വറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പെട്ടെന്ന് മണ്ണ് നിരപ്പാക്കിയ രീതിയില്‍ കാണപ്പെട്ടതാണ് സംശയത്തിന് ഇടയാക്കിയത്. തുടര്‍ന്ന് മണ്ണ് നിരപ്പാക്കിയ ജെസിബി ഡ്രൈവറെ ചോദ്യം ചെയ്ത്പ്പോഴാണ് സംഭവത്തില്‍ കൂടുതല്‍ സംശയം ബലപ്പെട്ടത്. അതിനെ തുടര്‍ന്ന് പ്രദേശത്തെ മണ്ണ് നീക്കിയപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്.