‘വലിമൈ’ റിലീസ് തിയതി ഉടൻ; ആവേശത്തിൽ അജിത് ആരാധകർ
തെന്നിന്ത്യൻ സിനിമാലോകമാകെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തല അജിത്തിന്‍റെ വലിമൈ.
ഷൂട്ടിങ് ഇനിയും പൂർത്തിയാക്കിയിട്ടില്ലെങ്കിലും ചിത്രത്തിന്‍റെ വിശേഷങ്ങൾ എന്തെന്ന് ആരാധകർ
ഒരേ സ്വരത്തിൽ ചോദിച്ചിരുന്നു. ഈ സാഹചര്യത്തിൽ പോസ്റ്റർ പുറത്തുവിടാനാണ്
അണിയറ പ്രവർത്തകർ ആലോചിക്കുന്നത്.
ഈ ആഴ്ച തന്നെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ബോളിവുഡ് മാതൃകയിൽ
പോസ്റ്ററിനൊപ്പം റിലീസ് തീയതിയും പ്രഖ്യാപിച്ചേക്കും. മാർച്ചിൽ ചിത്രം റിലീസ് ചെയ്യാനാണ് ആലോചന.
എച്ച്.വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഒരു മാസ് എന്‍റർടെയ്നറാകും വലിമൈ എന്നാണ് സൂചനകൾ. ഈശ്വരമൂർത്തി എന്ന ക്രൈംബ്രാഞ്ച്
ഉദ്യോഗസ്ഥനായാണ് അജിത് എത്തുന്നത്. തകർപ്പൻ ആക്ഷൻ സീനുകളും ചിത്രത്തിലുണ്ട്. ബസ് ചേസ് സ്വീക്കൻസ്
ഉൾപ്പടെ പൂർത്തിയായി. ഹുമ ഖുറേഷിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.