
വണ്ടിപ്പെരിയാർ ∙ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ പെൺകുട്ടിയുടെ കുടുംബത്തിന്റെ ബാധ്യതകൾ സിപിഎം ഏറ്റെടുക്കുന്നു. പീരുമേട് താലൂക്ക് കാർഷിക വികസന ബാങ്കിൽ നിന്നു പെൺകുട്ടിയുടെ മാതാപിതാക്കൾ വായ്പ എടുത്ത 5 ലക്ഷം രൂപയാണ് സിപിഎം ജില്ലാ കമ്മിറ്റി സഹായിക്കുന്നത്.
2019ൽ ആകെയുള്ള 14 സെന്റ് സ്ഥലം പണയപ്പെടുത്തിയാണ് വായ്പ എടുത്തത്. മരിച്ച കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകളുടെ വിവാഹത്തിനു വേണ്ടിയായിരുന്നു ഇത്. എന്നാൽ ആറു വയസ്സുകാരിയുടെ മരണത്തെ തുടർന്ന് തിരിച്ചടവ് മുടങ്ങി. ഇതോടെ കുടിശിക ഉൾപ്പെടെ 7 ലക്ഷം രൂപയാണ് ഇപ്പോൾ ബാധ്യതയായിട്ടുള്ളത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ 31ന് എത്തി കുടുംബത്തിനു തുക കൈമാറുമെന്ന് സിപിഎം പീരുമേട് ഏരിയ സെക്രട്ടറി എസ്.സാബു അറിയിച്ചു.