ഏഴു വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ആക്ഷൻ റാണി വാണി വിശ്വനാഥ്. ‘ദി ക്രിമിനല്‍ ലോയര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് വാണിയുടെ മടങ്ങി വരവ്. ഒരിടവേളയ്ക്ക് ശേഷം വാണി വീണ്ടുമെത്തുമ്പോൾ ചിത്രത്തിൽ നായകനാവുന്നത് ഭർത്താവും നടനുമായ ബാബുരാജ് ആണ്. ജഗദീഷ്, സുധീർ കരമന, അബൂസലീം, ഷമ്മി തിലകൻ, സുരേഷ് കൃഷ്ണ, ജോജി, റിയസൈറ, സിന്ധു മനുവർമ്മ തുടങ്ങിയവർ ചിത്രത്തിൽ ഉണ്ട്.
ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് നടന്നു. തേർഡ് ഐ മീഡിയ മേക്കേഴ്സിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രം ഒരു ക്രൈം തില്ലറാണ്. ജിതിൻ ജിത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥ ഉമേഷ് എസ് മോഹനാണ്. ചായാഗ്രഹണം ഷിനോയ് ഗോപിനാഥ് നിർവഹിക്കുന്നു. സംഗീതം നിർവഹിക്കുന്നത് വിഷ്ണു മോഹൻ സിതാരയാണ്.പ്രോജക്ട് ഡിസൈനർ സച്ചിന്‍ കെ ഐബക്ക്. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് ആണ്. നവംബര്‍ മാസത്തില്‍ ഷൂട്ടിംഗ് ആരംഭിക്കും.