തമിഴ് സൂപ്പര്‍ താരം ശരത് കുമാറിന്റെ മകളും യുവ നടിയുമാണ് വരലക്ഷ്മി. കോളിവുഡില്‍ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യുന്ന താരപുത്രിയാണ് വരലക്ഷ്മി. വഴങ്ങി കൊടുത്താല്‍ ഇഷ്ടം പോലെ അവസരമെന്നു പറഞ്ഞു പുറകെ വരുന്നവരുടെ മുഖത്തു നോക്കി നോ പറഞ്ഞു തിരിഞ്ഞു നടക്കാനുള്ള ചങ്കൂറ്റമാണ് സ്ത്രീകള്‍ക്ക് വേണ്ടതെന്ന് പറയുകയാണ് വരലക്ഷ്മി.
‘ സൂപ്പര്‍ താരം ശരത്കുമാറിന്റെ മകളായിട്ടു കൂടി സിനിമാക്കാരില്‍ നിന്ന് ദുരനുഭവം ഉണ്ടായിരിക്കുന്നു. ചലച്ചിത്ര ബന്ധമുള്ള ഇത്ര വലിയ കുടുംബത്തില്‍ നിന്നായിട്ടു പോലും പലരും സമീപിക്കുകയും സമ്മതിക്കാത്തതിനാല്‍ നിരവധി സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുകയും ചെയ്തു. ഇവരുടെയെല്ലാം ഫോണ്‍ റെക്കോര്‍ഡ് കൈവശമുണ്ട്. മാറ്റി നിര്‍ത്തപ്പെട്ടാലും തന്റെ നിലപാടില്‍ മാറ്റമില്ല. ഇപ്പോള്‍ തന്നെ 29 സിനിമകളുടെ കരാറില്‍ ഒപ്പിട്ടു കഴിഞ്ഞു. അതില്‍ 25 സിനിമ ഇറങ്ങി കഴിഞ്ഞു.
ഇത്തരത്തില്‍ വേട്ടയാടാന്‍ വരുന്നവരെ സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടണം. എന്നാല്‍ ഇപ്പോഴും ചിലര്‍ അവസരങ്ങള്‍ക്കു വേണ്ടി വഴങ്ങി കൊടുക്കുകയും അവസരം കുറയുമ്പോള്‍ പരാതിപ്പെടുകയും ചെയ്തിട്ട് എന്ത് കാര്യം. അവസരങ്ങള്‍ കുറഞ്ഞാലും വഴങ്ങി കൊടുക്കാതെ നോ പറഞ്ഞിട്ട് മുന്നോട്ട് പോവാനുള്ള ചങ്കൂറ്റവും ധൈര്യവും സ്ത്രീകള്‍ക്ക് ഇന്ന് ആവശ്യമാണ്.” വരലക്ഷ്മി പറയുന്നു