വാരണാസി സ്ഫോടന പരമ്പര കേസില്‍ മുഖ്യപ്രതി മുഹമ്മദ് വാലിയുള്ള ഖാന് വധശിക്ഷ. സ്‌ഫോടനവുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ മുഖ്യപ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഗാസിയാബാദ് കോടതി വധശിക്ഷ വിധിച്ചത്. 2006-ല്‍ നടന്ന സ്ഫോടന പരമ്പരയില്‍ 18 പേരാണ് കൊല്ലപ്പെട്ടത്. 100-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വാലിയുള്ള ഖാനെ കൂടാതെ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട മുസ്തഫീസ്, സക്കറിയ, വസീര്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ബംഗ്ലാദേശ് ഹര്‍കത്തുല്‍ ജിഹാദ് അല്‍ ഇസ്ലാമി എന്ന സംഘടനയാണ് സ്ഫോടനത്തിനു പിന്നില്‍ എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു കണ്ടെത്തിയിരുന്നു.