അഗ്നിബാധയുടെ ഫലമായുണ്ടായ പുകശ്വസിച്ചതുമൂലമാണ് മരണങ്ങൾ സംഭവിച്ചതെന്ന് ഫയർ ആൻ്റ് റെസ്ക്യു ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ർക്കലയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ തീപിടുത്തം ഷോർട്ട് സർക്ക്യൂട്ട് കൊണ്ടാകാമെന്ന് പ്രാഥമിക നിഗമനത്തിൽ ക്രൈം ബ്രാഞ്ച്. ടുത്ത ചൂടും പുക ശ്വസിച്ചതുമാണ് അഞ്ചുപേരുടെ മരണത്തിന് കാരണമെന്നാണ് കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ നിഗമനം. വീട്ടിനുള്ളിൽ നിന്നാണ് തീ പടർന്നതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ വീട്ടിനുള്ളിൽ എളുപ്പത്തിൽ തീ പിടിക്കുന്ന പെട്രോൾ, മണ്ണെണ്ണ തുടങ്ങിയവയുടെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് വസ്തുത. മരിച്ചവരുടെ ആരുടെയും വസ്ത്രങ്ങൾ കത്തിയിട്ടില്ലെന്നുള്ളതും ഈ സംഭവത്തിലെ പ്രധാന വസ്തുതയാണ്. എല്ലാ മുറിയിലും എസി ആയതിനാൽ പുക പുറത്ത് പോകാത്തതാണ് കുടുംബാംഗങ്ങളെ മരണത്തിലേക്ക് നയിച്ചത്. ദുരന്തത്തിൻ്റെ വ്യാപ്തി കൂട്ടിയതും ഇതായിരുന്നു. നിലവിൽ ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പ്രാഥമിക പരിശോധനയിൽ ദുരൂഹമായൊന്നും കണ്ടെത്തിയിട്ടില്ല.
തീപിടുത്തമുണ്ടായ വീടിനു ചുറ്റുവട്ടത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. തീപിടുത്തമുണ്ടായ വീട്ടിലുണ്ടായിരുന്ന സിസിടിവികളുടെ ഹാർഡ് ഡിസ്ക്കും കത്തി നശിച്ചു. ഇതിലെ ദൃശ്യങ്ങള്‍ ഫൊറൻസിക് ലാബിൽ വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ അന്വേഷണത്തിൽ നിർണായക വഴിത്തിരവാകും. ഫൊറൻസിക് വിദഗ്ദ്ധരുടെ അന്തിമ ഫലം വേഗത്തിൽ കൈമാറാനും പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. വർക്കല പുത്തന്‍ചന്തയിലെ പച്ചക്കറി വ്യാപാരിയായ പ്രതാപന്റെ ചെറുന്നിയൂരിലെ വീട്ടിൽ തീപിടിച്ചത്. സംഭവത്തിൽ പ്രതാപന്‍ (64), ഭാര്യ ഷെർളി(53), മകൻ അഖില്‍ (25), മരുമകള്‍ അഭിരാമി(24), അഭിരാമിയുടെ എട്ടു മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്.