ദേശ വിരുദ്ധവും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ചൂണ്ടിക്കാട്ടി സിദ്ധാര്‍ത്ഥ് ശിവയുടെ വര്‍ത്തമാനം ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്.
സിനിമയില്‍ ജെഎന്‍യു, കാശ്മീര്‍ സംബന്ധമായ രംഗങ്ങള്‍ ഉള്ളതാണ് നിഷേധ കാരണമെന്നാണ് റിപ്പോര്‍ട്ട് . നിലവില്‍ കൂടുതല്‍ പരിശോധനയ്ക്കായി ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് കൈമാറിയിരിക്കുകയാണ്.
പാര്‍വ്വതി തിരുവോത്താണ് ‘വര്‍ത്തമാനത്തിലെ’ കേന്ദ്ര കഥാപാത്രം. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് ആര്യാടന്‍ ഷൗക്കത്താണ്. റോഷന്‍ മാത്യൂ, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ബിജിപാലാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത്. അളഗപ്പന്‍ നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ആര്യാടന്‍ നാസര്‍, ബെന്‍സി നാസര്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍Dailyhunt