മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് വാവാ സുരേഷ് ഗുരുതരാവസ്ഥയിൽ. കോട്ടയം കുറിച്ചി നീലംപേരൂർ വെച് പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷ് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തലച്ചോറിൻ്റെ പ്രവർത്തനം മന്ദഗതിയിലാണെന്നാണ് വിവരം. രണ്ടാഴ്ച മുൻപാണ് വാവാ സുരേഷിന് തിരുവനന്തപുരം പോത്തൻകോട്ട് വച്ചുണ്ടായ വാഹനാപകടത്തിൽ തലയ്ക് സാരമായി പരിക്കേറ്റത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുരേഷ് ഡിസ്ചാർജ്ജായിവീട്ടിലേക്ക് മടങ്ങുകയും വീണ്ടും പാമ്പ് പിടുത്തവുമായി സജീവമാക്കുകയും ഹെയ്‌യുകയായിരുന്നു.