Spread the love

വി ഡി സതീശൻ പ്രതിപക്ഷ നേതാവാകും. ഇത് സംബന്ധിച്ച അറിയിപ്പ് ഹൈക്കമാൻ്റിൽ നിന്നും സംസ്ഥാന നേതൃത്വത്തിന് ലഭിച്ചു. നേതൃമാറ്റം വേണം എന്ന യുവ എംഎൽഎ മാരുടെയും ലീഗിൻ്റെയും ആവശ്യത്തെ തുടർന്നാണ് ഹൈക്കമാൻ്റിൻ്റെ നടപടി. എറണാകുളം ജില്ലയിൽ നിന്നുമുള്ള ആദ്യ പ്രതിപക്ഷ നേതാവാണ് വി ഡി സതീശൻ. എംഎൽഎ മാരുടെ പിന്തുണ വി ഡി സതീശന് ആയിരുന്നെങ്കിലും , ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കളുടെ ആവശ്യം രമേശ് ചെന്നിത്തല തന്നെ തുടരണമെന്നായിരുന്നു.

1986-1987 കാലഘട്ടത്തിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യൂണിയന്റെ ചെയർമാനായിരുന്നു. നാഷണൽ സ്റ്റുഡന്റ്സ് യൂണിയന്റെ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിനിടെ 2001 ൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2006 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കെ‌എം ദിനകരനെതിരെ പറവൂർ നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പിൽ വിജയിച്ചു. 2011 ലെ അടുത്ത കേരള നിയമസഭയിൽ 11349 വോട്ടുകൾക്ക് സിപിഐയുടെ പന്ന്യൻ രവീന്ദ്രനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.2016 ൽ 20,634 വോട്ടുകൾക്ക് സി.പി.ഐയുടെ ശാരദ മോഹനെ പരാജയപ്പെടുത്തി പറവൂർ നിയോജകമണ്ഡലത്തിൽ നിന്ന് എം.എൽ.എയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.2021 ൽ സി‌പി‌ഐയുടെ എം. ടി. നിക്സണെ 21,301 വോട്ടുകൾക്ക് പരാജയപ്പെടുത്തി പരവൂർ നിയോജകമണ്ഡലത്തിൽ നിന്ന് വീണ്ടും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

നിയമസഭാ പിഎസി, എസ്റ്റിമേറ്റ്‌ കമ്മിറ്റികളുടെ അധ്യക്ഷനായിരുന്നു വി.ഡി.സതീശൻ. എഐസിസി സെക്രട്ടറിയായും കെപിസിസി ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് പറവൂരിൽനിന്ന് എംഎൽഎ ആയി വിജയിക്കുന്നത്.

Leave a Reply