Spread the love

കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടതിന് പിന്നാലെ റാപ്പർ വേടനാണ് സോഷ്യൽ മീഡിയയിലെ സെൻസേഷണൽ കണ്ടന്റ്. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പരസ്പരം പോരടിക്കുന്നത്. താരം കഞ്ചാവ് കേസിലും പിന്നാലെ വന്ന പുലിനഖ കേസിലും അകപ്പെട്ടതോടെ ഇടുക്കിയിൽ ഇന്നലെ നടന്ന സർക്കാർ പരിപാടിയിൽ നിന്നും താരത്തിന്റെ സംഗീത പരിപാടി റദ്ദാക്കിയിരുന്നു. എന്നാൽ ഇരു കേസുകളിലും ജാമ്യം ലഭിച്ചതോടെ പിന്നാലെ അധികൃതർ പരിപാടി പുനസ്ഥാപിക്കുകയും ചെയ്തിരുന്നു.

കേസിൽ ഉൾപ്പെട്ടതിനുശേഷം വേടൻ ആദ്യമായി പങ്കെടുക്കുന്ന പരിപാടിയായിരുന്നു രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി വാഴത്തോപ്പിൽ ഇന്നലെ നടന്ന എന്റെ കേരളം പ്രദർശന വിപണന മേള. പരിപാടിയിൽ പങ്കെടുത്ത് വേടൻ തന്റെ ആരാധകരോട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

തന്റെ ദുശ്ശീലങ്ങളിൽ സ്വാധീനിക്കപ്പെടാതിരിക്കാന്‍ സഹോദരങ്ങൾ ശ്രദ്ധിക്കണം.നല്ല ശീലങ്ങള്‍ കണ്ടുപഠിക്കണം. തനിക്ക് പറഞ്ഞുതരാന്‍ ആരുമുണ്ടായിരുന്നില്ല. ഒറ്റയ്ക്കാണ് വളര്‍ന്നത്. സഹോദരനെ പോലെ കേള്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നുമാണ് വേടന്‍ ഇടുക്കിയിലെ പരിപാടിക്കിടെ ആരാധകരോട് പറഞ്ഞത്.

Leave a Reply