നടി വീണ നായരും അമൻ എന്നറിയപ്പെടുന്ന നർത്തകനും ആർജെയുമായ സ്വാതി സുരേഷും 3 മാസങ്ങൾക്ക് മുൻപാണ് വിവാഹമോചിതരായത്. ഏറെ നാളായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്കും തുറന്നു പറച്ചിലുകൾക്കുമൊടുവിലായിരുന്നു ഇരുവരുടെയും അപ്രതീക്ഷിത വേർപിരിയൽ. വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തുടങ്ങി, മൂന്ന് വര്‍ഷത്തിനുശേഷമാണ് ഇരുവരും നിയമപരമായി ബന്ധം വേര്‍പെടുത്തുന്നത്. ഇക്കഴിഞ്ഞ ദിവസം ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ ആർജെയുമായ അമൻ വീണ്ടും വിവാഹിതനായിരുന്നു. റീബ റോയി ആണ് വധു. കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ വച്ച് കഴിഞ്ഞ ദിവസമായിരുന്നു ചടങ്ങുകൾ. ഇപ്പോഴിതാ മുൻ ഭർത്താവിന്റെ വിവാഹത്തിന് പിന്നാലെ നടി വീണ നായർ പങ്കുവച്ച കുറിപ്പും അതിനു ആരാധകർ നൽകുന്ന കമന്റുകളുമാണ് ചർച്ചയാകുന്നത്. കുറിപ്പിനൊപ്പം വിഷാദമായ മുഖത്തോടെ യാത്രചെയ്യുന്ന തന്റെ വിഡിയോയും നടി പങ്കുവച്ചിട്ടുണ്ട്
‘നമ്മളെല്ലാവരും രണ്ടും ബിംബങ്ങളെയാണ് സ്നേഹിക്കുന്നത്. ഒന്ന് മിഥ്യാബിംബം, മറ്റേത് നമ്മുടെ യഥാർത്ഥ സ്വത്വം. എന്റെ യഥാർത്ഥ സ്വത്വത്തിലേക്ക് ഞാൻ പടിപടിയായി നടന്നടുക്കുന്നു. ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു. ലോകഃ സമസ്തഃ സുഖിനോഭവന്തു’ ”ഇതെല്ലാം കാണുന്നവരുടെ മുന്നിൽ ജീവിച്ച് കാണിക്കണം ചേച്ചി ‘- എന്നാണ് വീണ കുറിച്ചത്. കുറിപ്പിനൊപ്പം വിഷാദമായ മുഖത്തോടെ യാത്രചെയ്യുന്ന തന്റെ വിഡിയോയും നടി പങ്കുവച്ചിട്ടുണ്ട്. പിന്നാലെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വരുന്നത്.
‘നമുക്ക് ഉൾക്കൊള്ളാൻ പറ്റാത്ത ഒരാൾ ജീവിതത്തിൽ നിന്ന് പോയി. അങ്ങനെ ചിന്തിക്ക്’; ‘സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കുന്നതും നല്ലതിന്, ഇനി സംഭവിക്കാൻ ഇരിക്കുന്നതും നല്ലതിന്’ ; ‘ജീവിതം ഒന്നെ ഉള്ളു. അത് സന്തോഷമായി ജീവിക്കണം. വീണയെ ജീവൻ പോലെ സ്നേഹിക്കുന്ന കോടിക്കണക്കിന് ആൾക്കാരുണ്ട്’ തുടങ്ങി നിരവധി കമ്മെന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്.








