നടി വീണ നായരും സ്വാതി സുരേഷും (ആർജെ അമൻ) ഇക്കഴിഞ്ഞ ദിവസമാണ് വിവാഹമോചിതരായത്. ഏറെ നാളായി നിലനിൽക്കുന്ന അഭ്യൂഹങ്ങൾക്കും തുറന്നു പറച്ചിലുകൾക്കുമൊക്കെ ഒടുവിലാണ് ഇരുവരുടേയും വേർപിരിയൽ. 2014ല്‍ വിവാഹിതരായ വീണ നായർക്കും ആര്‍ജെ അമന്‍ ഭൈമി എന്ന സ്വാതി സുരേഷിനും ഒരു മകനുണ്ട്. 8 വർഷത്തെ ദാമ്പത്യത്തിനു ശേഷം 2022ൽ ഇരുവരും പിരിയുന്നുവെന്ന തരത്തിൽ വാർത്തയും പ്രചരിച്ചിരുന്നു. ഈ വാർത്തകൾ സ്ഥിരീകരിച്ച നടി തങ്ങൾ ഒരുമിച്ചല്ല ഇപ്പോൾ ജീവിക്കുന്നത് എന്നും എന്നാൽ നിയമപരമായി ബന്ധം വേര്‍പെടുത്തിയിട്ടില്ല എന്നും വ്യക്തമാക്കിയിരുന്നു. അതേസമയം വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തുടങ്ങി, മൂന്ന് വര്‍ഷത്തിനുശേഷമാണ് നിയമപരമായി ഇരുവരും ബന്ധം വേര്‍പെടുത്തുന്നത്.
ഇപ്പോഴിതാ വിവാഹമോചനത്തിനു ശേഷം പുതിയൊരു വ്ലോഗുമായി എത്തിയിരിക്കുകയാണ് വീണാ. ‘ഡിവോഴ്സിനു ശേഷം ഞാൻ ആദ്യം ഓടിയെത്തിയത്’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചത്. ഊട്ടി യാത്രയുടെ വിശേഷങ്ങളാണ് പുതിയ വ്ളോഗിൽ വീണാ പറയുന്നത്. ഒരുപാട് നാളുകൾക്ക് ശേഷമാണ് താനൊരു വ്ളോഗ് ചെയ്യുന്നതെന്നും എല്ലാവരും സപ്പോർട്ട് ചെയ്യണമെന്നും വീണാ പറഞ്ഞു.
ഊട്ടിയിൽ താൻ താമസിച്ച റിസോർട്ടും വീണാ പരിചയപ്പെടുത്തുന്നുണ്ട്. തിരക്കുകളിൽ നിന്നെല്ലാം മാറി ബ്രേക്ക് എടുക്കണമെന്ന് തോന്നുമ്പോൾ തീർച്ചയായും ഇവിടേക്ക് വരാമെന്നും ഈ യാത്രയിലെ കൂടുതൽ വിശേഷങ്ങളുമായി ഇനിയും താൻ എത്തുമെന്നും പറഞ്ഞാണ് വീണാ വ്ലോഗ് അവസാനിപ്പിച്ചത്.