Spread the love
സ്പ്രിംക്ലറിന്‍റെ ബുദ്ധി കേന്ദ്രം വീണ വിജയന്‍;സ്വപ്‌ന സുരേഷ്

സ്പ്രിംഗ്ലർ അഴിമതിയിലെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനാണെന്ന ആരോപണവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ്. എക്സോലോജിക്കിന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന രേഖ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ട് എന്നും സ്വപ്ന പറഞ്ഞു. സ്പ്രിംഗ്ലർ വഴി ഡാറ്റബേസ് വിറ്റതിന് പിന്നിൽ വീണാ വിജയനെന്ന് ശിവശങ്കർ പറഞ്ഞതായും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. ഇതില്‍ ശിവശങ്കര്‍ ബലിയാടാവുകയായിരുന്നു. വീണയും എക്സാലോജിക്കും തമ്മിലുള്ള ബന്ധം മൂലമാണ് പിഡബ്ല്യൂസില്‍ തനിയ്ക്ക് ജോലി കിട്ടിയതെന്ന് സ്വപ്ന പറഞ്ഞു. ക്ലിഫ് ഹൗസിലെ രഹസ്യ മീറ്റിങ്ങിന് രാത്രി ഏഴു മണിക്ക് ശേഷം താൻ ഒരു തടസ്സവുമില്ലാതെ കയറിപ്പോയിട്ടുണ്ടെന്നും സിസി ടിവി ദൃശ്യങ്ങൾ പുറത്തുവിട്ടാൽ ഇക്കാര്യം വ്യക്തമാകും. വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെയായിരുന്നു കൂടിക്കാഴ്ചകളെന്നും അവർ കൂട്ടിച്ചേർത്തു.

Leave a Reply