Spread the love

മത്സ്യത്തിനും, ഇറച്ചിയ്ക്കും പിന്നാലെ അടുക്കള ബഡ്ജറ്റിന്റെ താളം തെറ്റിച്ച് പച്ചക്കറി വിലയും കുതിച്ചുയരുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയിൽ വൻവർദ്ധനവാണ് ഉണ്ടായത്. സവാള ഒഴികെ എല്ലാത്തിനും 20 രൂപയാണ് കൂടിയത്. തമിഴ്നാട്ടിലെയും ആന്ധ്രയിലെയും പ്രധാന മൊത്തവ്യാപാരകേന്ദ്രങ്ങളിലെല്ലാം പച്ചക്കറികൾ കിട്ടാനില്ലാത്തതാണ് വില വർദ്ധിക്കാൻ കാരണം.

തമിഴ്നാട്ടിലും, കർണാടകത്തിലും പ്രാദേശികമായ ഉത്പാദനവും കുറഞ്ഞു. പ്രധാന കച്ചവടകേന്ദ്രമായ കമ്പം വിപണിയിലും പച്ചക്കറികൾക്ക് വില വർദ്ധിച്ചു. സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട ഹോർട്ടികോർപ്പിലും കൊള്ള വിലയാണ് ഈടാക്കുന്നത്. കൂടുതൽ വില നൽകിമേടിച്ചാലും പച്ചക്കറികൾക്ക്‌ വേണ്ടത്ര ഗുണനിലവാരമില്ലെന്ന ആക്ഷേപം ശക്തമാണ്. വഴിയോര -ചെറുകിട കച്ചവടക്കാർ താത്കാലികമായി കച്ചവടം അവസാനിപ്പിച്ച മട്ടാണ്.

സെഞ്ച്വറി കടന്ന് പച്ചമുളക്

പച്ചമുളകിന് ഒരുകിലോയ്ക്ക് 130 രൂപയാണ്. വില കൊടുത്താലും പച്ചമുളക് തമിഴ്നാട്ടിലെ വിപണികളിൽ കിട്ടാനില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. മൈസൂരിലെ വിപണിയാണ് ആശ്രയം. കാലാവസ്ഥാ വ്യതിയാനവും ഉത്പാദനക്കുറവും കൂടുതലായി ബാധിച്ചത് പച്ചമുളകിനെയാണ്. പുതുക്കൃഷി ആരംഭിച്ചെങ്കിലും മുളക് വിളവെടുക്കാറായിട്ടില്ല.

വില ഇങ്ങനെ (പഴയവില ബ്രാക്കറ്റിൽ)

പച്ചമുളക് : 130 (60,80)
ചെറിയ ഉള്ളി : 90 (60,80)
കാരറ്റ് : 80 (40,50)
ബീൻസ് : 90 (60,80)
പയർ : 60 (60,70)
പാവയ്ക്ക : 68 (60)
വെണ്ടയ്ക്ക : 60 (40,50)
ഇഞ്ചി : 220 (160,180)
തക്കാളി : 60 (40,50)
വെളുത്തുള്ളി : 140
ചക്കക്കുരു : 40 -50

Leave a Reply