പാചക വാതക വില വർധനയ്ക്കു പിന്നാലെ പച്ചക്കറി വിലയും കുത്തനെ ഉയർന്നു. തമിഴ്നാട്ടിലും കർണാടകയിലും മഴയിൽ കൃഷി നശിച്ചത് വിലക്കയറ്റത്തിനു കാരണമായി. മഹാരാഷ്ട്രയിലെ നാസിക്കിലും പുണെയിലും വില ഉയർന്നത് സവാളയുടെ വില കുത്തനെ ഉയർത്തി. സവാള വില കിലോയ്ക്ക് 50 രൂപ വരെയായി ഉയർന്നു. സവാള ഉൽപാദക സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ കനത്ത മഴ കാരണം ആണിത്. തക്കാളിക്ക് ഇപ്പോൾ 50 രൂപയ്ക്കു മുകളിലാണ് വില. കാരറ്റിന് 60 രൂപയും മുരിങ്ങക്കായ്ക്ക് 80 രൂപയുമായി. വഴിയോര വിൽപനക്കാരിൽ പലരും അതവസാനിപ്പിച്ചു.