ഇന്ധന വിലക്കും, പാചക വാതക വിലക്കുമൊപ്പം പച്ചക്കറി വിലയു വര്‍ധിച്ചതോടെ താങ്ങാനാവുന്നതിലും അപ്പുറമാണെന്നാണ് ജനങ്ങള്‍ പറയുന്നത്.
പ്രധാനമായും തക്കാളി, സവാളി, മുരിങ്ങക്ക തുടങ്ങിയവയ്ക്കാണ് വില വര്‍ധിച്ചത്. തക്കാളിക്ക് ചെറുകിട മേഖലയില്‍ 60 രൂപയാണ് വില. സവാളക്ക് 40 മുതല്‍ 50 വരെയാണ് നിരക്ക്. വെണ്ട, വഴുതന, കാരറ്റ്, കാപ്‌സിക്കം, എന്നിവക്കും വില വര്‍ധിച്ചിട്ടുണ്ട്. വെണ്ടക്ക് 60, കാരറ്റ്, 64, മുരിങ്ങ 100, കാപ്‌സിക്കം 120, വഴുതന 40 എന്നിങ്ങനെയാണ് മൊത്ത വിപണന കടകളിലെ നിരക്ക്. 30 രൂപയുണ്ടായിരുന്ന പച്ചമുളകിന് 40 രൂപയായി വര്‍ധിച്ചിട്ടുണ്ട്. ഉരുളക്കിഴങ്ങിന് 40 രൂപയാണ് ഇന്നത്തെ വില.
കൂടാതെ മറ്റ് ധാന്യങ്ങളായ ചെറുപയര്‍, പരിപ്പ്, വന്‍പയര്‍, കടല എന്നിവക്കും വില വര്‍ധിച്ചിട്ടുണ്ട്. ഒരു ദിവസത്തിനിടെ സംസ്ഥാനത്ത് അഞ്ചും പത്തും രൂപയുടെ വര്‍ധനവാണ് പച്ചക്കറി വിലയിലുണ്ായിരിക്കുന്നത്. നാടന്‍ പച്ചക്കറികള്‍ക്ക് വില ഇരട്ടിയിലധികമായിരിക്കുകയാണ്. രണ്ടാഴ്ചയ്ക്ത് മുമ്ബ് ഒരു ചാക്ക് ഉരുളക്കിഴങ്ങ് 1200 രൂപയ്ക്ക് വിറ്റിരുന്നത് ഇപ്പോള്‍ 1900 രൂപയിലെത്തിയതായി മൊത്ത കച്ചവടക്കാര്‍ പറയുന്നു. ഉള്ളി മൊത്ത വില 25- 30 രൂപയില്‍ നിന്ന് 35- 40 രൂപയിലുമെത്തി. കനത്ത മഴയും സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമായി. പച്ചക്കറിയുടെ വില വര്‍ദ്ധനവ് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇത്തരത്തില്‍ പോകുകയാണെങ്കില്‍ സാധാരണ ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലേക്ക് നീങ്ങും. കൊവിഡ് മഹാമാരി കാലത്തെ പ്രതിസന്ധികളില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ ജനങ്ങള്‍ക്ക് പച്ചക്കറി വില വര്‍ദ്ധനവ് അടുത്ത വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ഇന്ധനവില, പാചകവാതക എന്നിവയുടെ വര്‍ദ്ധനവിനിടയ്ക്കാണ് സംസ്ഥാനത്ത് പച്ചക്കറി വില വര്‍ദ്ധനവ് കൂടി ഉണ്ടായിരിക്കുന്നത്. ജനങ്ങള്‍ വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സംസ്ഥാനത്ത് ഇന്ധനവില കുത്തനെ ഉയരുന്ന പ്രവണതയാണ് ഉണ്ടായിരുന്നത്. ഇതിനുപിന്നാലെയാണ് ജനങ്ങളെ വീണ്ടും ദുരിതത്തിലാഴ്ത്തി പച്ചക്കറി വില ഉയരുന്നത്.
ചെറുകിട കച്ചവടക്കാരും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ കച്ചവടം ചെയ്യുന്നവരുമാണ് സാധനങ്ങളുടെ വില വര്‍ധനവ് മൂലം കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. മൊത്തകച്ചവടക്കാരില്‍ നിന്ന് കൂടിയ നിരക്കിലൊക്കെ പച്ചക്കറികള്‍ വാങ്ങി ഇവര്‍ക്ക് കച്ചവടം ചെയ്യേണ്ടി വരിക അതിലും കൂടിയ നിരക്കിലായിരിക്കും. എന്നാല്‍ ഇത്രയും പൈസയീടാക്കുമ്ബോള്‍ ഉപഭോക്താക്കള്‍ സാധനം വാങ്ങാത്ത സ്ഥിതിയുമുണ്ടാകുകയും കച്ചവടം നിര്‍ത്തേണ്ട അവസ്ഥയുമുണ്ടാകുമെന്നും കച്ചവടക്കാര്‍ പറയുന്നു. ഒരിു േ്രട തക്കാളിയായിട്ടാണ് മാര്‍ക്കറ്റില്‍ നിന്നും കൊണ്ടു വരുന്നത്. ഇവയില്‍ മിക്കവയും ഉപയോഗിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയിലായിരിക്കും ഉണ്ടാവുക. ഇത് എടുത്ത് കളയുമ്ബോഴേക്കും കച്ചവടം ചെയ്യാനുണ്ടാവുക വളരെ കുറച്ച് മാത്രമായിരിക്കും. ഇതും കച്ചവടക്കാര്‍ക്ക് നഷ്ടമുണ്ടാക്കുന്നു.വിലക്കയറ്റം ഇങ്ങനെ തുടര്‍ന്നാല്‍ ഹോട്ടല്‍ അടച്ചിടേണ്ട അവസ്ഥയായിരിക്കും ഉണ്ടാവുകയെന്നുമാണ് ഹോട്ടല്‍ തൊഴിലാളികള്‍ പറയുന്നത്. നിലവില്‍ വിലക്കയറ്റവും കോവിഡ് പ്രതിസന്ധിയും കാരണം 300 ഓളം ഹോട്ടലുകളാണ് കമ്ണൂരില്‍ മാത്രം അടച്ചത്. ഇന്ധന വില വര്‍ധനവും, പാചക വാതക വില വര്‍ധനവും, ഒപ്പം തന്നെ സാധനങ്ങളുടെ വില വര്‍ധനവും കൂടിയായപ്പോള്‍ സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമായിരിക്കുകയാണ്.