Spread the love

കൊറോണ പ്രതിസന്ധി സിനിമ മേഖലയെയും തളര്‍ത്തിയപ്പോള്‍ ഒരു കൈത്തങ്ങായി നിന്ന നിരവധി സിനിമ പ്രവര്‍ത്തകര്‍ ഉണ്ട്. സിനിമ ജീവിതവും സ്വപ്നവുമാക്കിയ ഓരോ മനസിനെയും കൊറോണ തളര്‍ത്തിയെങ്കിലും തിരിച്ചു വരവിന്റെ ഉണര്‍വിലാണ് എല്ലാവരും. ഈ ജനുവരി 22ന് “വെള്ളം” എന്ന ജയസൂര്യ ചിത്രം വരുന്നതോടെ മലയാള സിനിമയും കരകയറാനുള്ള ആദ്യ പടി കീഴടക്കും. ഒരു മഹാമാരിയ്ക്കും തങ്ങളെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നുള്ള വാക്കുമായി മുന്നോട്ടു വരുകയാണ് “വെള്ളം” സിനിമയുടെ നിര്‍മ്മാതാക്കള്‍.

ജോസ്കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് “വെള്ളം” നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം തിയേറ്ററില്‍ തന്നെ പ്രദര്‍ശിപ്പിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. പ്രതിസന്ധികള്‍ ഏറെ ഉണ്ടായിട്ടും തിയേറ്റര്‍ സജീവമാകുന്ന വരെ കാത്തിരിക്കുകയായിരുന്നു. തിയേറ്ററില്‍ എത്തുന്നതിനുള്ള ആളുകളുടെ ഭയവും ആശങ്കയും “വെള്ളം”റിലീസ് ചെയ്യുന്നതോടെ മാറികിട്ടുന്നമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. ജന ജീവിതം സാധാരണ നിലയിലാകാന്‍ ഇതുപകരിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അത് കൊണ്ട് തന്നെയാണ് ഞങ്ങളുടെ ചിത്രം “വെള്ളം” ആദ്യ റിലീസ് ചിത്രമായി തന്നെ തിയേറ്ററില്‍ എത്തിക്കുന്ന ഒരു ചലഞ്ച് ഞങ്ങള്‍ ഏറ്റെടുത്തത്. വിജയ് ചിത്രം മാസ്റ്ററിന് കാണികള്‍ നല്‍കിയ ആവേശകരമായ സ്വീകരണം “വെള്ളം” എന്ന ചിത്രത്തിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ച സ്വീകാര്യത ഞങ്ങള്‍ക്ക് ആത്മ വിശ്വാസം നല്‍കുന്നു.

Leave a Reply