എ.ജി.എസ് മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ‘വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍’ ഏപ്രില്‍ രണ്ടിന് തീയേറ്ററുകളിലെത്തും. കുമാര്‍ നന്ദയാണ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. വിനോദ് കൊമ്മേരി, രോഹിത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
പക്വതയില്ലാത്ത പ്രായത്തില്‍ കുട്ടികളിലുണ്ടാകുന്ന പ്രണയം ഒരു കുടുംബത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളുടെ സങ്കീര്‍ണ്ണതകള്‍ തുടങ്ങി നിഷ്ക്കളങ്കരായ ജനങ്ങള്‍ താമസിക്കുന്ന വെള്ളാരംകുന്നിന്‍റെ തനിമയാര്‍ന്ന ദൃശ്യാവിഷ്ക്കാരത്തോടൊപ്പം കാലിക പ്രസക്തമായ വിഷയങ്ങളിലൂടെ സിനിമ മുന്നോട്ടുപോകുന്നു. കോഴിക്കോട് ജില്ലയിലെ പന്തീരങ്കാവ്, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.