രണ്ട് പുലികൾക്ക് നടുവിൽ വേലുമേന്തി നിൽക്കുന്ന ലാലേട്ടന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ വലിയ ആവേശത്തിലാണ് മോഹൻലാൽ ഫാൻസ്. മലയാളത്തിന്റ ആദ്യ 100 കോടി ക്ലബ്ബ് സിനിമ കൂടിയായ സിനിമയുടെ രണ്ടാം പതിപ്പ് എന്ന രീതിയിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ വലിയ ചർച്ചയുമായി.കഥ എന്തായിരിക്കും, ലാലേട്ടന്റെ ലുക്കോ, മറ്റു കാസ്റ്റ് ആരൊക്കെയാവും തൂങ്ങിയ കാര്യങ്ങളിൽ വരെ ചർച്ചകൾക്കായി.
വൈശാഖ് സംവിധാനം ചെയ്ത ചിത്രം 100 കോടി ക്ലബ്ബ് അന്നേവരെ സംഭവിച്ചിട്ടില്ലാതിരുന്ന മലയാളം ഇന്ടസ്ട്രിയുടെ തലവര തിരുത്തിയ ഒന്നായിരുന്നു. മോഹൻലാൽ നിറഞ്ഞാടിയപ്പോൾ പ്രേക്ഷകർ സിനിമ ആഘോഷിക്കുകയായിരുന്നു.
എന്നാൽ ഇപ്പോൾ ചർച്ചകൾക്ക് വഴിവെച്ച പോസ്റ്റർ ഒരു ഫാൻ മേഡ് പോസ്റ്റർ മാത്രമാണ് എന്നതാണ് വസ്തുത. ഒറിജിനലിനെയും വെല്ലുന്ന തരത്തിലുള്ള ഈ പോസ്റ്റർ ഡിസൈനിങ്ങിനെ അഭിനന്ദിച്ചും ഒട്ടനവധി പേർ രംഗത്ത് വന്നിട്ടുണ്ട്. എന്തായാലും പുലിമുരുകൻ രണ്ടാം ഭാഗത്തിനുള്ള സാധ്യത വളരെ കുറവാണ്.